ഫാറ്റിലിവർ പിടിപെടാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങൾ 

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന് പറയുന്നത്. ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ചികിത്സിച്ചില്ലെങ്കിൽ വീക്കം, കരൾ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ രോ​ഗ്യ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നതിൽ ശ്രദ്ധ നൽകുക. സംസ്കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, ശുദ്ധീകരിച്ച പഞ്ചസാര, മധുര പാനീയങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും.

രണ്ട്…

ചിട്ടയായ വ്യായാമത്തിൻ്റെയും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയും ആരോ​ഗ്യകരമായ ഭാരം നിലനിർത്താനാകും . അമിതഭാരം കുറയ്ക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

മൂന്ന്…

വേഗത്തിലുള്ള നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കുക. വ്യായാമം കലോറി കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവയെല്ലാം ഫാറ്റി ലിവർ രോഗത്തെ തടയാൻ സഹായിക്കുന്നു.

നാല്…

മദ്യം കരൾ തകരാറിനുള്ള സാധ്യത വർ​ദ്ധിപ്പിക്കുക ചെയ്യുന്നു. ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ കരൾ തകരാറിലാകുന്നത് തടയാൻ മദ്യപാനം പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ മെഡിക്കൽ അവസ്ഥകളെ നിയന്ത്രിക്കുക. കാരണം ഇവ ഫാറ്റി ലിവർ രോഗത്തിനും അതിൻ്റെ സങ്കീർണതകൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും.

Hot Topics

Related Articles