എസ് എൻ ഡി പി യോഗം മാങ്ങാനം ശാഖയിൽ ക്ഷേത്ര പ്രതിഷ്ഠാ വാർഷികവും ഉത്സവവും മാർച്ച് 4 മുതൽ 

കോട്ടയം : എസ് എൻ ഡി പി യോഗം മാങ്ങാനം ശാഖയിൽ ക്ഷേത്ര പ്രതിഷ്ഠാ വാർഷികവും ഉത്സവവും മാർച്ച് 4 മുതൽ  നടക്കും. എട്ട് വരെ വിവിധ ചടങ്ങുകളോടെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുക. മാർച്ച് മുന്ന് ഞായറാഴ്ച വൈകിട്ട് ആറിന് ക്ഷേത്രത്തിൽ കൊടിക്കുറ ഘോഷയാത്ര നടക്കും. കുമാരനാശാൻ സ്മാരക കുടുംബയോഗത്തിൻ്റെ നേതൃത്വത്തിൽ പാലയ്ക്കൽ ഷൺമുഖൻ കെ.യുടെ ഭവനത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. ഒന്നാം ഉത്സവ ദിവസമായ മാർച്ച് നാല് തിങ്കളാഴ്ച രാവിലെ അഞ്ചിന് നടതുറക്കൽ , 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം , 7 ന് ഗുരുദേവ ഭാഗവത പാരായണം , എട്ടിന് ആചാര്യ അനുസ്മരണം. 9ന് നവഗ്രഹ ഹോമം , വൈകിട്ട് 6.30 ന് പുഷ്പാഭിഷേകം , തുടർന്ന് ക്ഷേത്രം തന്ത്രി എം.എസ് സത്യരാജൻ്റെയും , മേൽശാന്തി പ്രശാന്തിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ കൊടിയേറ്റ്. രണ്ടാം ഉത്സവ ദിവസമായ മാർച്ച് അഞ്ച് ചൊവ്വാഴ്ച ക്ഷേത്രത്തിൽ രാവിലെ 7ന് ഗുരുദേവ ഭാഗവത പാരായണം, 8 ന് നരായണീയ പാരായണം. വൈകിട്ട് 7 ന് ദേശതാലപ്പൊലി. മാർച്ച് 6 ബുധനാഴ്ച വൈകിട്ട് 6.30 ന് പുഷ്പാഭിഷേകം , എട്ടിന് അന്നദാനം. പ്രാർത്ഥനാ മന്ദിരം ഹാളിൽ നൃത്ത കലാസന്ധ്യ. മാർച്ച് ഏഴിന് രാവിലെ ആറിന് നെയ് വിളക്ക് , 10ന് കലശപൂജ , വൈകിട്ട് ആറിന് ഗുരുപൂജ , ഗുരുപുഷ്പാഞ്ജലി , 6.30 ന് പുഷ്പാഭിഷേകം. മഹാശിവരാത്രി പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ. രാവിലെ 10.30 ന് ചേരുന്ന പ്രതിഷ്ഠാ ദിന സമ്മേളനത്തിൽ എം.എസ് സത്യ രാജൻ തന്ത്രി ഭദ്രദീപ പ്രകാശനം നടത്തും. എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു ഉദ്ഘാടനവും അനുമോദനവും നടത്തും. ശാഖാ പ്രസിഡൻ്റ് എം.ബി അനീഷ് അധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ സ്വാഗതം പറയും. ഉച്ചയ്ക്ക് 12 ന് മഹാ പ്രസാദ മുട്ടും നടക്കും. 

Hot Topics

Related Articles