കരാറുകളെല്ലാം കാറ്റിൽ പറത്തുന്നു; തൊഴിൽ നിയമനങ്ങൾ പാലിക്കുന്നില്ല; കോട്ടയത്ത്‌ ഫെഡറൽ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിൽ; കൂട്ട ധർണ നടത്തി

കോട്ടയം: കോട്ടയത്ത്‌ ഫെഡറൽ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിൽ. കരാറുകളെല്ലാം കാറ്റിൽ പറത്തി തൊഴിൽ നിയമനങ്ങൾ പാലിക്കാതെ മുന്നോട്ട് പോകുന്ന അധികാരികൾക്കെതിരെ ഫെഡറൽ ബാങ്ക് ജീവനക്കാർ രാവിലെ 10 മണിക്ക് നാഗമ്പടത്തെ ഫെഡറൽ ബാങ്ക് ശാഖക്ക് മുൻപിൽ ഒറ്റക്കെട്ടായി കൂട്ട ധർണ നടത്തി. എഫ്ബിഇയു വൈസ് പ്രസിഡന്റ്‌ മാത്യു ജോർജ് അധ്യക്ഷ വഹിച്ച പരുപാടി അസി. സെക്രട്ടറി ഹരിശങ്കർ എസ് ആണ് സ്വാഗതം ആശംസിച്ചു. ധർണ ഉത്ഘാടനം ചെയ്തത് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. കൂടാതെ എംഎൽഎ ചാണ്ടി ഉമ്മൻ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു എന്നിവർ അഭിവാദ്യങ്ങൾ നേർന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നടത്തിയ ധർണ ജീവനക്കാരുടെയും മറ്റ് പ്രവർത്തകരുടെയും നേതൃത്വത്തിൽ മുദ്രാവാക്യം വിളിയോടെയാണ് ആരംഭിച്ചത്.

Advertisements

ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തുക, കരാർ പുറംകരാർ തൊഴിൽ നിർത്തലാക്കുക, തൊഴിൽ നിയമങ്ങൾ പാലിക്കുക, അവകാശ പത്രിക അംഗീകരിക്കുക, കരാറുകൾ പാലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ ധർണ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ധർണയാണ് ഇന്ന് കോട്ടയത്തു നടന്നത്. ഇതിനു മുൻപ് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിലും ജീവനക്കാരുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചിരുന്നു.

Hot Topics

Related Articles