പനിക്ക് കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടർ ; പതിമൂന്നു വയസുകാരിക്ക്  ‘പേവിഷബാധക്കുള്ള കുത്തിവയ്പ്പ് നൽകി’ നഴ്സ് ; നടപടി എടുത്ത് ആരോഗ്യ വകുപ്പ്

ചെന്നൈ: പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള  കുത്തിവയ്പ്പ് നൽകി നഴ്സ്. കടലൂര്‍ സർക്കാര്‍ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഗുരുതര പിഴവ് വരുത്തിയ നഴ്സ് കണ്ണകിയെ സസ്പെന്‍ഡ് ചെയ്തു.

Advertisements

പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ സാധനയ്ക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദദേശം. കുട്ടിയുടെ അച്ഛന്‍ കരുണാകരൻ കൈമാറിയ കുറിപ്പടി, തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി ഒരു കുത്തിവയ്പ്പെടുക്കുക ആയിരുന്നു. എന്നാൽ രണ്ടാമത്തെ കുത്തിവയ്പ്പ് എടുക്കാൻ തുടങ്ങിയപ്പോൾ കുട്ടിയുടെ അച്ഛൻ  സംശയമുന്നയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ നായയുടെ കടിയേറ്റാല്‍ 2 കുത്തിവയ്പ്പുള്ള കാര്യം അറിയില്ലേ  എന്നായിരുന്നു നഴ്സിന്‍റെ മറുപടി. പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. തര്‍ക്കത്തിനിടെ തളര്‍ന്നുവീണ കുട്ടിയെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.

ഇന്ന് ആശുപത്രി വിട്ട സാധന കടലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുക ആയിരുന്നു. തുടർന്നാണ് ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചത്.

Hot Topics

Related Articles