ലോക ഫുട്ബാളില്‍ നിലവിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസ്സിയല്ല എംബാപ്പയെന്ന് ഔര്‍ലീന്‍ ഷൗമെനി ; മെസി തന്നെ മികച്ച താരമെന്ന് ഗ്രീസ്മാൻ

ദോഹ : ലോക ഫുട്ബാളില്‍ നിലവിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസ്സിയല്ല, കിലിയന്‍ എംബാപ്പെയാണെന്ന പ്രസ്താവനയുമായി  ഫ്രഞ്ച് ടീമിലെ സഹതാരം ഔര്‍ലീന്‍ ഷൗമെനി. ഫൈനലിലേക്കുള്ള ഫ്രാന്‍സിന്റെ കുതിപ്പില്‍ നിര്‍ണായക സംഭാവനയാണ് കിലിയന്‍ നല്‍കിയതെന്നും ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പറഞ്ഞു.

Advertisements

എന്നാല്‍, മെസ്സിയാണ് ഏറ്റവും മികച്ച ഫുട്ബാളറെന്ന് ഫ്രഞ്ച് മധ്യനിരയില്‍ തേരുതെളിക്കുന്ന അന്റോയിന്‍ ഗ്രീസ്മാന്‍ പ്രതികരിച്ചു. ‘മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം. അര്‍ജന്റീന നന്നായി കളിക്കുന്ന ടീമാണിപ്പോള്‍. മികച്ച ഫോമിലാണവര്‍. മെസ്സി മാത്രമല്ല അവര്‍ക്കുള്ളത്. മികച്ച ഒരുപിടി താരങ്ങളുണ്ട്. നിറഞ്ഞ കാണികളുടെ പിന്തുണയും അവര്‍ക്ക് കരുത്തുനല്‍കും. അതിനെ മറികടക്കാനുള്ള പദ്ധതികളിലാണ് ഞങ്ങള്‍’ -ഗ്രീസ്മാന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Hot Topics

Related Articles