ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; ദാദാസാഹെബ് ഫാൽക്കേ പുരസ്‌കാരം മോഹൻലാലിന്

ന്യൂഡൽഹി:71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് വൈകുന്നേരം ദില്ലിയിലെ വിഗ്യാൻ ഭവനിൽ നടക്കും. രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും.ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാൽക്കേ പുരസ്‌കാരം മലയാളത്തിന്റെ അഭിമാനനായ നടൻ മോഹൻലാൽ ഏറ്റുവാങ്ങും.ഈ വർഷം അഞ്ച് പുരസ്‌കാരങ്ങൾ മലയാള സിനിമ സ്വന്തമാക്കി. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. അതേ സിനിമയിലെ എഡിറ്റർ മിഥുന്‍ മുരളി മികച്ച എഡിറ്ററിനുള്ള ദേശീയ പുരസ്‌കാരത്തിനും അർഹനായി.ഉള്ളൊഴുക്ക് സിനിമയിൽ അഭിനയിച്ചതിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. അതേ സിനിമയ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചത്.നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ എം. കെ. രാംദാസ് സംവിധാനം ചെയ്ത നെകൽ ദേശീയ പുരസ്‌കാരത്തിനർഹമായി.അവാർഡ് വിതരണച്ചടങ്ങിന് ശേഷം കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴവിരുന്നിലും അവാർഡ് ജേതാക്കൾ പങ്കെടുക്കും.

Advertisements

Hot Topics

Related Articles