കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; “പണം അനുവദിച്ചിട്ടുണ്ട് , ക്രെഡിറ്റ് ആകുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ” : ധനമന്ത്രി കെ.എന്‍ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നല്‍കുന്നതിനായി പണം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പണം ക്രെഡിറ്റ് ആകുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആർടിസി ജീവനക്കാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

Advertisements

സില്‍വര്‍ലൈനില്‍ പുതിയ നീക്കങ്ങള്‍ പോസിറ്റീവാണ്. മറ്റുകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്. ഇ ശ്രീധരന്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ശ്രീധരന്റെ നിര്‍ദേശം പൊതുവില്‍ അംഗീകരിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്‍ഡിഎഫ് എന്ത് ചെയ്താലും എതിര്‍ക്കണമെന്നാണ് യുഡിഎഫ് നിലപാടെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസല്‍ പറയുന്നത്. പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് വരുന്നതാണ്. ഡിപിആറില്‍ പൊളിച്ചെഴുത്ത് ആലോചിച്ചിട്ടില്ല. ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

Hot Topics

Related Articles