തിരുവനന്തപുരം: കേരളത്തിന്റെ ധനവകുപ്പിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വി.ൻ ബാലഗോപാൽ . കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്. മുടിഞ്ഞവരുടെ കൈയിലല്ല. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കിട്ടികൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബിവായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിൻറെ കടമായി കണക്കാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ല. സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണെന്നും ബാലഗോപാൽ പറഞ്ഞു.