രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് സ്ഥിരതയില്ല ; നോട്ടുകള്‍ വിശ്വസിച്ച്‌ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ ; രണ്ടായിരം രൂപ നോട്ട് നിരോധത്തിനെതിരെ പ്രതികരണവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍.

തിരുവനന്തപുരം : ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്കും യാതൊരു സ്ഥിരതയുമില്ല എന്ന സത്യമാണ് രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

രാജ്യത്തെ പൗരന്മാര്‍ക്ക് വിശ്വസിച്ച്‌ നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങള്‍ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങള്‍ക്കനുസരിച്ച്‌ നിശ്ചയിക്കപ്പെടുന്നതുമാണെന്ന് ഫേസ്ബുക്കില്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. എപ്പോഴാണ് കയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാന്‍ പറ്റാത്ത, ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles