മലപ്പുറം:മത്സ്യബന്ധനത്തിനിടെ അസാധാരണ കണ്ടെത്തൽ. താനൂരിലെ ഉണ്ണ്യാൽ അഴീക്കൽ കടലിൽ മത്സ്യത്തൊഴിലാളിയുടെ വലയിലകപ്പെട്ടത് ഏകദേശം അഞ്ച് കിലോ ഭാരമുള്ള രണ്ട് നാഗവിഗ്രഹങ്ങളാണ്.പുതിയ കടപ്പുറത്ത് ചക്കാച്ചന്റെ പുരയ്ക്കൽ സ്വദേശി റസൽ മത്സ്യബന്ധനത്തിനിടെ വല വലിച്ചെടുക്കുമ്പോഴാണ് വിഗ്രഹങ്ങൾ ലഭിച്ചത്. പിച്ചളയിൽ നിർമ്മിച്ച ഇവയുടെ ഭാരം ഏകദേശം അഞ്ച് കിലോ വരും.റസൽ കണ്ടെത്തിയ വിഗ്രഹങ്ങൾ തുടർന്ന് താനൂർ പോലീസിനേൽപ്പിച്ചു. ക്ഷേത്രങ്ങളിൽ നിന്നോ മറ്റേതെങ്കിലും സ്ഥലത്തുനിന്നോ മോഷണം പോയതാണോ എന്ന കാര്യം പൊലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Advertisements