തൃശൂര്‍: കാണാതായ നാടന്‍ പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടന്‍ പാട്ട് ഗായകന് കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തില്‍ സുബ്രന്റെ മകനാണ്.
Advertisements
രണ്ടു ദിവസം മുന്‍പ് ഉത്സവാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ സുജിത്തിനെ കാണാതായിരുന്നു.വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പാറമടയ്ക്കു സമീപം കണ്ടത്തിയതോടെ ബുധനാഴ്ച അഗ്നിശമന സേനയും പൊലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു.ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെടുത്തു. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.