ഭക്ഷണം സുലഭം ; പക്ഷേ , മദ്യം കിട്ടുന്നില്ല : തമിഴ് നാട്ടിൽ ജയിൽ ചാടിയ പ്രതിയുടെ ആവശ്യം കേട്ട് ഞെട്ടി പൊലീസ്; പ്രതിയെ പിടികൂടിയത് കേരള പൊലീസ്

തിരുവനന്തപുരം: തമിഴ്നാട്ടിലെ കോടതിമുറിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍. പാറശാല നെടുവിള സ്വദേശി ബാബുവിനെയാണ് (48) നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. കളിയിക്കാവിള പൊലീസിന് കൈമാറിയ ബാബുവിനെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisements

ജയിലില്‍ സുഭിക്ഷമായ ഭക്ഷണമാണെങ്കിലും മദ്യപിക്കാനുള്ള ആഗ്രഹത്താലാണ് കോടതിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കുഴിത്തുറ കോടതിയില്‍ നിന്ന് ബാബു പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്ഷപ്പെട്ടശേഷം മദ്യശാലയിലെത്തി നന്നായി മിനുങ്ങിയ ബാബു നാഗര്‍കോവിലിലെ ബന്ധുവീട്ടിലെത്തി. പരോളിലാണെന്നായിരുന്നു അവരോട് പറഞ്ഞത്. ബാബുവിനെ കോടതിയില്‍ ഹാജരാക്കിയ പൊലീസുകാരുടെ മൊഴി അനുസരിച്ച്‌ കേസെടുത്ത കളിയിക്കാവിള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. 2013ല്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പാറശാല പൊലീസ് അറസ്റ്റുചെയ്‌ത ബാബുവിന് കോടതി ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷിച്ചിരുന്നു. 2018 മുതല്‍ പൂജപ്പുര ജയിലിലായിരുന്നു.

2007ല്‍ മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസിന്റെ വിചാരണയ്ക്കായാണ് ഇയാളെ പൂജപ്പുരയില്‍ നിന്ന് കുഴിത്തുറയിലെത്തിച്ചത്. കോടതിയിലെത്തിയപ്പോള്‍ എസ്കോര്‍ട്ട് വന്ന പൊലീസുകാര്‍ ബാബുവിനെ കൈവിലങ്ങഴിച്ച്‌ കോടതി മുറിക്കുള്ളിലേക്ക് കയറ്റി. ഇതിന് പിന്നാലെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. എസ്കോര്‍ട്ട് പോയ പൊലീസുകാരും കുഴിത്തുറ കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ബാബുവിനെ പിന്തുട‌ര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍‌ന്ന് കേരള പൊലീസ് ഉദ്യോഗസ്ഥര്‍ കളിയിക്കാവിള സ്റ്റേഷനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ന്ന് തമിഴ്നാട് – കേരള പൊലീസ് സംയുക്തമായി അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ഇയാള്‍ പിടിയിലായത്.

Hot Topics

Related Articles