ബംഗളൂരൂ: ഹാസൻ ജില്ലയിലുള്ള കെ ആർ പുരത്തെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. കെ ആർ പുരം രാജീവ് നഴ്സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധ. മലയാളികളുൾപ്പെടെ അറുപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ആശുപത്രിയിൽ ആയവരിൽ നിരവധി മലയാളി വിദ്യാർഥികളുമുണ്ട്.
രണ്ട് മാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. തീർത്തും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കോളേജ് പരാതി ഒത്തുതീർപ്പാക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇത്തരത്തിൽ രണ്ടാഴ്ച മുമ്പും വിദ്യാർഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. തുടർന്ന് അടച്ച കോളേജ് തുറന്ന സാഹചര്യത്തിലാണ് തിരികെ വീണ്ടും വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്.