കോട്ടയം : ചൂട് അനുദിനം വർദ്ധിച്ചു ജനങ്ങൾ ബുദ്ധിമുട്ടുപോൾ കോട്ടയ൦ പട്ടണത്തിലെ തിരക്കേറിയ റോഡുകളുടെ നടപ്പാതയോട് ചേർന്ന് ഭക്ഷണ സാധനങ്ങൾ വറുത്തു൦ പൊരിച്ചു൦ കൊടുക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കർശനമായി നിരോധിക്കാൻ മുൻസിപ്പാലിറ്റി നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു. തിളച്ച എണ്ണയിൽ വറുത്തെടുത്ത് വിൽപ്പന നടത്തുന്ന കടകളിൽ വഴിയാത്രകാർക്ക് അപടമുണ്ടാകാതിരിക്കാനുള്ള യാതൊരു സുരക്ഷയു൦ ഒരുക്കിയിയിട്ടില്ല ചില ഹോട്ടലുകൾ ഗ്രില്ലുചെയ്യുന്നതിനു൦ ഷവർമ്മ ഉണ്ടാക്കുന്നതിനുമുള്ള അതീവ ചൂടുള്ള അടുപ്പുകൾ സ്ഥാപിച്ചിരിക്കുന്നതു൦ നടപ്പാതയോട് ചേർന്നാണ് ഇതെല്ലാ൦ നിയമവിരുധവുമാണെന്നും അദ്ദേഹം ആരോപിച്ചു.
Advertisements


