ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് ആളില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് : നിയമനം കാത്ത് റാങ്ക് ലിസ്റ്റില്‍പെട്ട 152 പേര്‍ 

കോട്ടയം:  ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുമ്പോഴും സംസ്ഥാനത്തെ ലൈസന്‍സുള്ള ഭക്ഷണശാലകളില്‍ പരിശോധന നടത്താനായി ആനുപാതികമായ സേനാബലമില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് പിന്‍ വാതില്‍ നിയമങ്ങള്‍ നിര്‍ബാധം നടക്കുന്നതായുള്ള ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പിലെ നിയമനങ്ങള്‍ ഫ്രീസറിലിട്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥ തസ്തികകളിലേക്കുള്ള പി.എസ്.സി  റാങ്ക്‌ലിസ്റ്റില്‍പെട്ട 152 പേര്‍ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് സുപ്രധാന വകുപ്പില്‍ നിയമനം വൈകിപ്പിക്കുന്നത്. 

Advertisements

വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കൃത്യാന്തര ബാഹുല്യം മൂലം ഭക്ഷണശാലകളില്‍ പരിശോധനകളും അവയുടെ തുടര്‍നടപടികളും ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് വകുപ്പ് മേധാവികള്‍ തന്നെ പരാതിപ്പെടുന്നത്. സംസ്ഥാനത്ത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെയും ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരുടെയും നിരവധി തസ്തികകള്‍ ഒഴിവായി കിടക്കുന്നത് ചൂണ്ടിക്കാട്ടി   ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ കഴിഞ്ഞ മെയില്‍ കത്ത് അയച്ചിരുന്നു. കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍   ഇത്തരത്തിലുള്ള ഒഴിവുകള്‍ നികത്താത്തതിനെ കത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1000 ലൈസന്‍സുള്ള ഭക്ഷ്യോല്‍പാദന വിതരണ കേന്ദ്രങ്ങളില്‍ ഒരു സേഫ്റ്റി ഓഫീസര്‍ എന്ന നിരക്കിലെങ്കിലും നിയമനം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നിയമനം നടത്താന്‍ തയ്യാറായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതോ  ലൈസന്‍സ്  നേടിയിട്ടുള്ളതോ ആയ  അഞ്ച് ലക്ഷത്തോളം ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്, 140 സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ശേഖരിച്ച സ്ഥിതിവിവരങ്ങള്‍ പ്രകാരം  2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 73,571 ആണ്. 2011ലെ ഭക്ഷ്യസുരക്ഷ ഗൂണനിലവാര  ലൈസന്‍സ് നേടിയിട്ടുള്ള സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ ഒരെ തവണയെങ്കിലും  ഉദ്യോഗസ്ഥന്‍ പരിശോധന നത്തേണമെന്ന്  വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് അഞ്ചുലക്ഷം സ്ഥാപനങ്ങളിലായി കുറഞ്ഞത് അഞ്ച്’ ലക്ഷം പരിശോധനകള്‍ പ്രതിവര്‍ഷം നടത്തേണ്ട സ്ഥാനത്താണ് കേവലം 73,574 പരിശോധനകള്‍ മാത്രം  ഭക്ഷ്യസുരക്ഷാ വകുപ്പ്  നടത്തുന്നത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പരിശോധനകളുടെ എണ്ണം മാനദണ്ഡമാക്കിയാല്‍ പോല്യം അതിന്റെ 14.7 ശതമാനം പരിശോധനകള്‍ മായ്രമേ നിലവില്‍ സംസ്ഥാനത്ത് നടക്കുന്നു എന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

കൂടാതെ,  ഭക്ഷ്യസുരക്ഷാ സ്ഥാപനത്തില്‍ പരിശോധന നടത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ബോധ്യപ്പെട്ടാല്‍ അത് പരിഹരിക്കുവാന്‍ ബന്ധപ്പെട്ട  സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാറുണ്ട് . എന്നാല്‍ ഇത്തരം അപാകതകള്‍ പരിഹരിക്കപ്പെട്ടുവെന്ന്  ഉറപ്പുവരുത്താനും ഇല്ലെങ്കില്‍ സ്ഥാപനത്തിനെതിരേ നടപടി സ്വീകരിക്കാനും തുടര്‍ പരിശോധനകള്‍ സമയബന്ധിതമായി നടത്തേണ്ടതുണ്ട്. എന്നാല്‍ , ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലവിലെ ആള്‍ബലം ഇതിന് പര്യാപമല്ല. 

ആള്‍ബലമില്ലാത്തത് മൂലം കൃത്യമായി പരിശോധന നടത്താതെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൊതുജനാരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമതി അംഗം എബി ഐപ്പ് ആരോപിച്ചു. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമനം നടത്താതെ പൊതുജനാരോഗ്യത്തെ വെല്ലുവിളിക്കുന്നത്.  റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനം നടപ്പാക്കാത്തതിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles