കോട്ടയം: മാവേലിക്കര വാഴാനായി കാരുണ്യത്തിന്റെ തമ്പുരാനായ അച്ചായൻസ് വരുന്നു. അച്ചായൻസ് ഗോൾഡിന്റെ 42 ആം ഷോറൂം മാവേലിക്കരയിൽ ഫെബ്രുവരി 22 ഞായറാഴ്ച അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാ താരം അനാർക്കലി മരയ്ക്കാരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം സമ്മാനമായി ലഭിക്കും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപം തെളിയിക്കും. ഫെബ്രുവരി 22 ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം നടക്കുക. മാവേലിക്കര പുതിയകാവിലെ പോളച്ചിറയ്ക്കൽ അർക്കേഡിലാണ് അച്ചായൻസിന്റെ 42 ആം ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്.
Advertisements


