തിരുവനന്തപുരത്ത് 4 വയസുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ കഴുത്തിലും കൈയ്യിലും ചുണ്ടിലുമെല്ലാം കടിയേറ്റു. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ നായ അധികം വൈകാതെ ചത്ത് പോയിരുന്നു. ഒരു പരിശോധനയും നടത്താതെയാണ് നായയുടെ മൃതദേഹം കുഴിച്ചിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തിങ്കളാഴ്ച രാവിലെ നായയുടെ മൃതദേഹം പുറത്തെടുത്തു. അഞ്ചുതെങ്ങ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സാമ്പിളുകൾ പരിശോധിച്ചതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ നായയിൽ നിന്ന് രക്ഷിച്ചവർക്കും കുട്ടിയുമായി സമ്പർക്കത്തിൽ വന്നവർക്കുമെല്ലാം വാക്സീനേഷൻ നൽകി.

Hot Topics

Related Articles