തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ ; വിജയ് സേതുപതിയ്ക്ക് നന്ദി അറിയിച്ച് കിങ് ഖാൻ

മൂവി ഡെസ്ക്ക് : ഷാരൂഖ് ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജവാൻ’. ചിത്രത്തില്‍ നയൻതാരയാണ് നായികയായി എത്തുന്നത്. ‘ജവാൻ’ എന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ഇപ്പോഴിതാ ‘ജവാനി’ല്‍ തന്റെ സഹതാരമായ വിജയ് സേതുപതിയോടുള്ള സ്‍നേഹം ഒരു കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് കിംഗ് ഖാൻ.

വിജയ് സേതുപതി ‘ജവാന്റെ’ ടീസര്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷാരൂഖ് നന്ദി അറിയിച്ചത്. സര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ട്. സെറ്റില്‍ വച്ച്‌ കുറച്ച്‌ തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ എന്നാണ് ഷാരൂഖ് ഖാൻ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. അറ്റ്‍ലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ജവാൻ’.

Hot Topics

Related Articles