ധരംശാല: ഏകദിനത്തില്‍ വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് താരത്തെ തേടി നേട്ടമെത്തിയയത്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ 66 പന്തില്‍ 84 റണ്‍സാണ് ഗില്‍ നേടിയത്. രണ്ട് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാമത്. എന്നാല്‍ പാകിസ്ഥാന് താരങ്ങളായ ഫഖര്‍ സമാന്, ഇമാം ഉല് ഹഖ് എന്നിവരെയെല്ലാം മറികടക്കാന്‍ ഗില്ലിന് സാധിച്ചു.
ആംല 57 ഇന്നിംഗ്സില്‍ നിന്നാണ് 3000 ക്ലെബിലെത്തിയത്. ഗില്ലിന് അദ്ദേഹത്തേക്കാള്‍ അഞ്ച് ഇന്നിംഗ്സുകള്‍ വേണ്ടി വന്നു. കൃത്യമായ പറഞ്ഞാല്‍ തന്റെ 62-ാം ഇന്നിംഗ്സില്‍. വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ്പ് മൂന്നാം സ്ഥാനത്ത് 67 ഇന്നിംഗ്സിലാണ് താരം ഇത്രയും റണ്‍സെടുത്തത്. പാകിസ്ഥാന് ഓപ്പണര്‍മാരായ ഫഖര്‍ സമാന്, ഇമാം ഉള് ഹഖ് എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് ഹോപ്പ്. ഇരുവര്‍ക്കും 3000ത്തിലെത്താന്‍ 67 ഇന്നിംഗ്സുകള്‍ വേണ്ടി വന്നു.


