തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും മടിയിലിരുന്ന തിരുവനന്തപുരത്തെ വെയിറ്റിംങ് ഷെഡ് ജെൻഡർ ന്യൂട്രലാക്കുമെന്നുള്ള ബേബി മേയർ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം പാഴായി. പുറമ്പോക്കിലിരുന്ന വെയിറ്റിംങ് ഷെഡിന് ഉടമസ്ഥരില്ലെന്നും ഇത് നവീകരിച്ച് ജെൻഡർ ന്യൂട്രലാക്കുമെന്നുമായിരുന്നു ആര്യയുടെ പ്രഖ്യാപനം. എന്നാൽ, ഇത് നടന്നില്ലെന്നു മാത്രമല്ല കേന്ദ്രം ശ്രീകൃഷ്ണ നഗർ റസിഡൻസ് അസോസിയേഷൻ ഏറ്റെടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമാക്കി മാറ്റി. ഈ കേന്ദ്രത്തിലെ കസേരകളാകട്ടെ പഴയ പടി മുറിച്ച നിലയിൽ തന്നെയാണ് തുടരുന്നത്. ഈ സാഹചര്യത്തിൽ ആര്യ പറഞ്ഞ വാക്ക് പാഴായി എന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ ജിനേഷ് പി.എസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലായി മാറി.
ഡോ.പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം
ലിംഗഭേദമേന്യേ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കുന്നതിൽ കുരുപൊട്ടിയവർ ബെഞ്ച് മുറിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്.
രണ്ടുമാസം മുമ്പാണ് ഈ വിവാദം നമ്മൾ ചർച്ച ചെയ്തത്. മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ വന്ന വിഷയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പൊട്ടിപ്പൊളിഞ്ഞ ആ വെയിറ്റിംഗ് ഷെഡ് പുതുക്കി നിർമ്മിക്കും എന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ജെൻഡർ ന്യൂട്രൽ വെയിറ്റിംഗ് ഷെഡ് ആയിരിക്കും എന്ന് എടുത്തു പറഞ്ഞിരുന്നു.
അന്ന് ഇത് പുറമ്പോക്കിൽ ആണെന്നും ആർക്കും ഉടമസ്ഥാവകാശം ഇല്ല എന്നുമൊക്കെ ചില വാർത്തകളിൽ കണ്ടിരുന്നു.
ആ വെയിറ്റിംഗ് ഷെഡാണ് ഇപ്പോൾ പെയിന്റൊക്കെ അടിച്ച് ശ്രീകൃഷ്ണനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്നത്.
‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് പ്രത്യേകം എഴുതിവെച്ചിട്ടുണ്ട് ഇപ്പോൾ. തണലു കൊള്ളാൻ പോലും ഒരാളും കയറി നിൽക്കരുത് എന്നായിരിക്കുമല്ലോ അർത്ഥം!
കുറച്ച് കുട്ടികൾ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ കുരു പൊട്ടിയ സദാചാരകൃമികളുടെ കേളി വിലാസം.
അതിന് വഴങ്ങി കൊടുക്കാൻ പാടില്ല. മേയർ പ്രഖ്യാപിച്ചത് പോലെ പുതിയ ജെൻഡർ ന്യൂട്രൽ വെയ്റ്റിംഗ് ഷെഡ് വരിക തന്നെ വേണം.
(വിവാദമുണ്ടായി കുറച്ച് ദിവസങ്ങൾക്ക് ശേഷം കുറച്ച് സുമനസ്സുകൾ ചേർന്ന് ബെഞ്ച് പോലെ ഇരിക്കാവുന്ന തരത്തിൽ ഇടക്ക് സ്ലാബ് ഇട്ടിരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അതിനെക്കുറിച്ച് കൂടുതൽ അറിയില്ല)