കോട്ടയം നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; പുളിമൂട് ജംഗ്ഷനിൽ നിന്നും പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവ്; പിടിയിലായത് പെരുമ്പായിക്കാട് സ്വദേശി

പുളിമൂട് ജംഗ്ഷനിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ പൊലീസിന്റെ കഞ്ചാവ് വേട്ട. കാൽകിലോ കഞ്ചാവുമായി പെരുമ്പായിക്കാട് സ്വദേശിയെ വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോൺസൺ പി.പിയെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെയും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടിയത്.

Advertisements

വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്‌നാട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരികയായിരുന്നു ജോൺസൺ. കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പുളിമൂട് ജംഗ്ഷനിൽ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ജോൺസൺ കഞ്ചാവുമായി എത്തിയത്. തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെയും, വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെയും നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ കയ്യിൽ നിന്നും കാൽകിലോ കഞ്ചാവും കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം,നർകോട്ടിക് സെൽ ഡിവൈ.എസ്.പി, കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ആർ.പി അനൂപ് കൃഷ്ണ, എസ്.ഐ മാരായ ടി. ശ്രീജിത്ത്, ഇ.ജി വിനോദ്, ബിജോയ് മാത്യു
എ.എസ്.ഐ ജോൺ പി ജോസ,് സിവിൽ പൊലീസ് ഓഫീസർ ലിബു, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, എസ്.ഐ അജിത്ത്, സി വിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത് ബി നായർ, തോമസൺ കെ മാത്യു, കെ.ആർ അജയകുമാർ , എസ് അരുൺ, അനീഷ് വി.കെ, ഷമീർ സമദ്, ദീപു എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles