പാതിരാത്രി ലോഡ്ഷെഡിങ് എതിരെ കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല കടുവാക്കുളത്ത്

കോട്ടയം: അപ്രഖ്യാപിത ലോഡ് ഷെഡിങ് പിൻവലിക്കണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. പാതിരാത്രി ലോഡ്ഷെഡിങ് എതിരെ കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല കടുവാക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

കേരള സർക്കാർ രാത്രികാലങ്ങളിൽ നടപ്പാക്കിയിരിക്കുന്നലോഡ് ഷഡിങ് മൂലം കൊടും ചൂടിൽ വെന്തുരുകുന്ന കേരള ജനതയുടെ ഉറക്കം കെടുത്തുന്നു. നഷ്ടത്തിലായിരുന്ന കെഎസ്ഇബിയെ ഉമ്മൻചാണ്ടി ഗവൺമെന്റ് കാലത്ത് ലാഭത്തിലേക്ക് എത്തിച്ച ചരിത്രം ഇവിടെ വിസ്മരിക്കരുത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീർഘകാല കരാർ അടിസ്ഥാനത്തിൽ
3 രൂപ 33 പൈസക് വൈദ്യുതി വാങ്ങി ജനങ്ങളിൽ എത്തിച്ച ജനകീയ സർക്കാരിന്റെ നയത്തെ പവർ മാഫിയയ്ക്ക് മുന്നിൽ അടിയറവ് വച്ച് അതേ വൈദ്യുതി 14 രൂപയ്ക്ക് ജനങ്ങളുടെ തലയിൽ കെട്ടിവച്ച പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ പുതിയ ഭാഗമാണ് അർദ്ധരാത്രിയിലെ ഈ ലോഡ് ഷെഡ്ഡിങ്. അതിനാൽ ലോഡ് ഷെഡ്‌ഡിങ് പിൻവലിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപെട്ടു. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സിബി ജോൺ, ജനപ്രതിനിധികളായ
റ്റി റ്റി ബിജു, ഉദയകുമാർ, അജിത ബിനോയ്…
തമ്പാൻ കുര്യൻ വർഗീസ്, വത്സല അപ്പുക്കുട്ടൻ, ലതീഷ് കുമാർ, ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ, അജി വർഗീസ്, അഭിലാഷ്, രാജു, സോമൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles