എറണാകുളം : വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി സരിതാ എസ് നായർ. സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായർ പ്രത്യേക അന്വേഷണ സംഘം മുൻപാകെ നൽകിയ മൊഴിയിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.
Advertisements
മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്.
ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ച് പി സി ജോര്‍ജ് സംസാരിച്ചു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍ വച്ച് അറിയാവുന്നതിനാല്‍ പിന്മാറിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയും ജോര്‍ജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും സരിത നൽകിയ മൊഴിയിലുണ്ട്.