സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; കോട്ടയത്തെ സ്വർണ വില ഇവിടെയറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,440 രൂപ. ഗ്രാം വില 45 രൂപ കൂടി 4555ൽ എത്തി. ഈ മാസത്തതെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായി ആറുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 80 രൂപ ഉയർന്നിരുന്നു.

Advertisements

രണ്ടു ദിവസം കൊണ്ടു സ്വർണത്തിനു കൂടിയത് 440 രൂപ.
ഈ മാസം സ്വർണ വിലയിൽ അനിശ്ചിതത്വം പ്രകടമാണ്.
കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു വില. ജനുവരി 10ന് ആണ് സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വർണത്തിന് 35,600 രൂപയായിരുന്നു വില. ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നത്.

Hot Topics

Related Articles