സംസ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച്‌ സ്വർണവില : കോട്ടയം അരുൺസ് മരിയ ഗോൾഡ് റേറ്റ് അറിയാം

കോട്ടയം : ചരിത്രത്തിലാദ്യമായി സ്വർണവില 54,000 പിന്നിട്ട് മുന്നേറി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്. 720 രൂപയുടെ വർധനയാണ് 22 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് സംഭവിച്ചത്. ഏപ്രില്‍ മാസത്തില്‍ മാത്രം ഇത് 11-ാം തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണവിലയില്‍ തിരുത്തിക്കുറിക്കപ്പെടുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 90 രൂപ വർധിച്ച്‌ 6,795 രൂപയായി ഉയർന്നു. എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 784 രൂപ വർധിച്ച്‌ 59,304 രൂപയിലെത്തിയപ്പോള്‍ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 98 രൂപയുടെ വർധ സംഭവിച്ച്‌ 7,413 രൂപയായി ഉയർന്നു. 18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 584 രൂപയുടെ വർധനവിലൂടെ 44,472 രൂപയായി ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 73 രൂപ വർധിച്ച്‌ 5,559 രൂപയിലേക്കും ഉയർന്നു.

അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 6650
സ്വർണം പവന് – 53200

Hot Topics

Related Articles