സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണം: പനച്ചിക്കാട്ട് കോൺഗ്രസ്സ് പ്രതിഷേധം

കോട്ടയം: നയതന്ത്ര പാഴ്സൽ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ ബിരിയാണി ചെമ്പിൽ സ്വർണ്ണവും ഡിപ്‌ളോമാറ്റിക്ക് ബാഗേജിൽ വിദേശ കറൻസിയും കടത്തിയ
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്-യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പരുത്തുംപാറ കവലയിൽ പ്രതിഷേധ മാർച്ച് നടത്തി. കോൺഗ്രസ്സ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു.

Advertisements

യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് റോയി ജോർജ്ജ് ,കെ ഈ വർഗ്ഗീസ് കരുമാങ്കൽ,എബി പുന്നുസ് , ബോബി സ്‌കറിയ,ബെന്നി പാച്ചിറ,സന്തോഷ് പനച്ചിക്കാട്,സന്തോഷ് പിഡി,സാബു സിതാര, രാജേഷ് സോപാനം ,മനോജ് ശ്രീകാന്ത് , സജി,യൂത്ത് കോൺഗ്രസ്സ് നേതാവ് ജലീറ്റ് ജോർലാസ് , പ്രസന്നൻ,ബിനു, മോഹനൻ, ദിലീപ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles