തിയറ്ററില്‍ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു ; കാതല്‍ ദ് കോര്‍ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി ; ഐശ്വര്യ ലക്ഷ്മി 

മൂവി ഡെസ്ക്ക് : മമ്മൂട്ടി ചിത്രം കാതല്‍ കണ്ട് തി‌യറ്ററിലിരുന്ന് ഒരു കുഞ്ഞിനെപോലെ കരഞ്ഞുപോയെന്ന് നടി ഐശ്വര്യ ലക്ഷ്മി. രണ്ടാം പകുതിയിലെ എന്‍റെ ദൈവമേ എന്ന മമ്മൂട്ടിയുടെ വിലാപം കേട്ട് താൻ കുഞ്ഞിനെപോലെ കരഞ്ഞെന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത് മമ്മൂട്ടി തങ്ങളെ  അത്ഭുതപ്പെടുത്തി, കൊണ്ടിരിക്കുകയാണെന്നും ജ്യോതികയുടെ  കഥാപാത്രം ഹൃദയത്തില്‍ ഒരുപാട് കാലം നിലനില്‍ക്കുമെന്നും ഐശ്വര്യ പറയുന്നു. ജിയോ ബേബി, നിങ്ങള്‍ ഓരോ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുന്ന സംവിധായകനാണ്. മമ്മൂക്ക അങ്ങ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 

Advertisements

അങ്ങയുടെ കഥാപാത്രത്തിന്‍റെ വേദനയും ഏകാന്തതയും ഭയവും എടുക്കേണ്ടി വന്ന തീരുമാനങ്ങളുടെ ഭാരവും ഓരോ നോട്ടം പോലും എന്‍റെ ഹൃദയത്തില്‍ ആഞ്ഞു തറച്ചു. എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഏറ്റവും നല്ല ഭാഗം രണ്ടാം പകുതിയിലെ ‘എന്‍റെ ദൈവമേ’ എന്ന വിലാപം ആയിരുന്നു. ഞാൻ തിയറ്ററില്‍ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയിലെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം, നിങ്ങളുടെ ഓമന ഞങ്ങളുടെ ഹൃദയത്തില്‍ ഒരുപാട് കാലം നിലനില്‍ക്കാൻ പോകുന്നു. കാതല്‍ ദ് കോര്‍ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി. ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

Hot Topics

Related Articles