രാഹുൽ ഗാന്ധിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം തുടരുന്നു ; രണ്ടു ഗ്രാമങ്ങളിൽ വെടിവെപ്പ് നടത്തി അക്രമികൾ

ഇംഫാൽ: രാഹുൽ ഗാന്ധിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ കാങ്പോക്‌പി ജില്ലയിൽ വെടിവെപ്പുണ്ടായി. അക്രമികൾ രണ്ടു ഗ്രാമങ്ങളിൽ വെടിവെപ്പ് നടത്തിയെന്നാണ് വിവരം. ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായം ഉണ്ടായതായോ ഇതുവരെ വിവരം പുറത്ത് വന്നിട്ടില്ല.

Advertisements

സമാധാന ആഹ്വാനവുമായാണ് രാഹുലിന്റെ സന്ദർശനം. രണ്ട് ദിവസത്തേക്കാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെ സംഘർഷ മേഖലകൾ സന്ദർശിക്കുക. കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുൽ ഗാന്ധി കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചുരാ ചന്ദ്പൂരിന് പുറമെ ഇംഫാലിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇതുവരെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് രംഗത്ത് വന്നിട്ടില്ല. എന്നാൽ സുരക്ഷാ പ്രശ്നം വലിയ വെല്ലുവിളിയാണ്.

അതേ സമയം, രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയെന്നും കുറ്റപ്പെടുത്തി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ജനങ്ങളെയോർത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദ‌ർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം.

Hot Topics

Related Articles