ലണ്ടൻ : യൂറോപ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ആവേശത്തുടക്കം നല്‍കി മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും. 2023-24 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന്റെ അരങ്ങേറ്റ മത്സരത്തില്‍ ബേണ്‍ലിയെ തകര്‍ത്താണ് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സീസണ്‍ തുടക്കം രാജകീയമാക്കിയത്. അതേസമയം നോട്ടിങ്ഹാം ഫോറസ്റ്റിനെ കീഴടക്കിയാണ് ഗണ്ണേഴ്‌സ് വരവറിയിച്ചത്.
ബേണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗാര്‍ഡിയോളയുടെ സംഘത്തിന്റെ വിജയം. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുമായായിരുന്നു സീസണിലെ അക്കൗണ്ട് തുറന്നത്. കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങുകയാണെന്ന് തെളിയിക്കാന്‍ ഹാലണ്ട് ഇറങ്ങിയപ്പോള്‍ ബേണ്‍ലിക്ക് കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബേണ്‍ലിയുടെ വലകുലുക്കി ഹാലണ്ട് തന്റെ ഗോള്‍ വേട്ട ആരംഭിച്ചു. 36-ാം മിനിറ്റില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി ഹാലണ്ട് വീണ്ടും അവതരിച്ചപ്പോള്‍ സിറ്റി ആദ്യപകുതിയില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 75-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരമായ റോഡ്രി നേടുന്ന മൂന്നാമത്തെ ഗോളോടെ സിറ്റി ആധികാരിക വിജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിലെ വിജയത്തോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനും സിറ്റിക്ക് കഴിഞ്ഞു.
കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ ആഴ്‌സനല്‍ ഇറങ്ങിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോട്ടിങ്ഹാമിന് കീഴടങ്ങേണ്ടി വന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മികച്ചു നിന്ന ഗണ്ണേഴ്‌സിന് 26-ാം മിനിറ്റില്‍ തന്നെ ലീഡ് എടുക്കാന്‍ സാധിച്ചു. നോട്ടിങ്ഹാം പ്രതിരോധ നിരയെ കബളിപ്പിച്ച് എഡ്ഡി എന്‍കെറ്റിയായാണ് ഗണ്ണേഴ്‌സിന് ലീഡ് നേടിക്കൊടുത്തത്. മിനിറ്റുകള്‍ക്കകം നോട്ടിങ്ഹാം വല രണ്ടാമതും കുലുങ്ങി. സൂപ്പര്‍ താരം ബുക്കായോ സാകയാണ് മനോഹരമായ ലോങ്ങ് റേഞ്ചിലൂടെ ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ഗണ്ണേഴ്‌സ് ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചില്ല. ആഴ്‌സനലിന്റെ നിരവധി അവസരങ്ങള്‍ കോള്‍കീപ്പര്‍ മാറ്റ് ടേണറിന്റെ കിടിലന്‍ സേവുകളില്‍ തട്ടിയകന്നുപോയതാണ് നോട്ടിങ്ഹാമിന്റെ തോല്‍വി ഭാരം കുറച്ചത്. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ നോട്ടിങ്ഹാം തിരിച്ചടിച്ചു. ഗണ്ണേഴ്സിന്റെ കോര്‍ണര്‍ കിക്കിനൊടുക്കം മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ തൈവോ അവോയിനിയാണ് നോട്ടിങ്ഹാമിന്റെ ആശ്വാസഗോള്‍ നേടിയത്.