പത്തനംതിട്ട :ആധുനിക ലോകത്തിൽ മനുഷ്യജീവിതത്തെ തന്നെ അർത്ഥവത്താക്കുന്നതാണ് മനുഷ്യാവകാശദിനം. എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തോടും, സംസ്കാരത്തോടും അഭിമാനത്തോടെ കൂടിയാണ് നിലനിൽക്കേണ്ടതെന്ന് ദേശീയ മനുഷ്യാവകാശമിഷൻറെ ഉന്നതാധികാരസമിതി പ്രസിഡണ്ട് അഡ്വ .ശാസ്തമഠം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഉന്നത അധികാരികൾ അംഗം ശബരീനാഥ് അധ്യക്ഷതവഹിച്ചു. ഉന്നത അധികാരി ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ് സ്വാഗതം പറഞ്ഞു .
അബ്ദുൽ കലാം ആസാദ്,മല്ലശ്ശേരി പുരുഷോത്തമൻ, മീരാ പിള്ള, ഉന്നത അധികാരി സെക്രട്ടറി ടി പി ഹരിരാജ്, എന്നിവർ സംസാരിച്ചു.
ഹ്യൂമൺ റൈറ്റ്സ്മിഷൻ മനുഷ്യാവകാശ ദിനം ആചരിച്ചു
Advertisements