“രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്‍റെ സാക്ഷ്യമാണ് നൻപകൽ നേരത്ത് മയക്കം, ശരിക്കും ഞെട്ടിക്കുന്ന സിനിമ” : ചിത്രത്തെ  അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സിനിമ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ മാജിക് കാണിച്ച ചിത്രം.

സിനിമ ഒടിടിയിൽ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ , ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ശരിക്കും ഞെട്ടിക്കുന്ന സിനിമ. നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി സാറിന്‍റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്‍റെ സാക്ഷ്യമാണ് ഈ ചിത്രവും അതിലെ പ്രകടനവും”…ഹന്‍സല്‍ മെഹ്ത ട്വീറ്റ് ചെയ്തു.

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം.

Hot Topics

Related Articles