വീണ്ടും കാരുണ്യ ഹസ്തം നീട്ടി മിൻസി ടീച്ചർ

കാരിക്കോട്: ഓട്ടിസം ബാധിച്ച് ശരീരം തളർന്ന എട്ടാം ക്ലാസ്സിലെ   വിദ്യാർത്ഥി വിവേകിന് ചിക്സയ്ക്കും  തുടർന്നുള്ള പഠനത്തിനും വേണ്ടി ക്ലാസ് ടീച്ചറായ മിൻസി ടീച്ചർ  2 ലക്ഷം രൂപ സ്വരൂപിച്ചു.

. റവ. ഫാ: ഗീവർഗ്ഗീസ് മെമ്മോറിയൽ ഹൈസ്കൂളിലെ  8ാം ക്ലാസ്സ് വിദ്യാർത്ഥി യാണ് വിവേക്. വേനൽ അവധിക്കാലത്ത് കുട്ടികളുടെ വീട് സന്ദർശിക്കുന്നിടയിൽ ആണ് വിവേകിന്റെ രോഗാവസ്ഥയും ചോർന്നൊലിക്കുന്ന വീടും ടീച്ചർ കാണാൻ ഇടയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടനെ തന്നെ സി.എച്ച് എൻ  ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്താൽ 2 ലക്ഷം രൂപ സ്വന്തം ബന്ധുകൾ, സുഹൃത്തുകളിൽ നിന്നും സ്വരൂപിച്ചു. ഈ കിട്ടിയ പണം തുല്യ വിഹിതങ്ങളായി വിവേകിന്റെ മാതാപിതാകൾക്ക് എല്ലാ മാസവും വിതരണം ചെയ്യും. ഇതിലൂടെ വിവേകിന്റെ ചികിത്സക്കും പഠനത്തിനും ആവശ്യമായ പണം വിനിയോഗിക്കാം. 

സ്കൂളിൽ നിന്ന് സ്കൂൾ മനേജർ റവ:ഫാ. ജെയിംസ് ചാലപ്പുറം  ഹെഡ് മാസ്റ്റർ ബിജോയ് എന്നിവരുടെ നേത്യത്വത്തിൽ സ്കൂളിലെ അദ്ധ്യാപകരും  , പി ടി എ പ്രസിഡന്റ് എം. ആർ ഷാജി. വാർഡ് മെബർ പോൾസൺ   അനിത മാഡംഎന്നിവർ ചേർന്ന് വിവേകിന്റെ വീട്ടിൽ എത്തി ആദ്യ ഗഡുവായ 10,000 രൂപ കൈമാറി.

Hot Topics

Related Articles