പ്രധാനമന്ത്രിക്കെതിരെ ഹർജി നൽകി തിരുവനന്തപുരം സ്വദേശി ; നിരസിച്ച് കോടതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഹര്‍ജി നിരസിച്ച് കോടതി. തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിക്കാതെ നിരസിച്ചത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല, അധികാര പരിധി ഇല്ല എന്ന കാരണവും കോടതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ ഏപ്രില്‍ 22 ന് നടത്തിയ പ്രസംഗമായിരുന്നു ഹര്‍ജിയിലെ പരാമര്‍ശ വിഷയം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന പ്രസംഗം വിദ്വേഷപരമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. മത വിദ്വേഷം വളര്‍ത്തി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മോദിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പാച്ചല്ലൂര്‍ തിരുവല്ലം സ്വദേശി അഹമ്മദ് ആയിരുന്നു ഹര്‍ജിക്കാരന്‍.

Hot Topics

Related Articles