പോക്സോ കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ : പോക്സോ കേസ് പ്രതി കോടതിയിൽ കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഏഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കഴുത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ഉടൻതന്നെ ഹരിപ്പാട് പോലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം പത്തോളം തുന്നൽ ഉണ്ട്. ആത്മഹത്യാശ്രമത്തിന് കേസ് എടുക്കുമെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു. 2020 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളി വിൽ ആയിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.