കോട്ടയം നഗരസഭ അധികൃതരുടെ അനാസ്ഥ; ഹരിതകർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ വഴിയരികിൽ

നാട്ടകം : കോട്ടയം നഗരസഭയുടെ അനാസ്ഥയെ തുടർന്ന് ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാസങ്ങളായിട്ട് വഴിയരികിൽ കുമിഞ്ഞു കൂടി കിടക്കുന്നു. ഓരോ വീടുകളിൽ നിന്ന് 60 രൂപയും കടകളിൽ നിന്ന് 150 രൂപയും വാങ്ങി ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മറിയപ്പള്ളി മുട്ടം ഭാഗങ്ങളിൽ ടൺ കണക്കിനാണ് കൂട്ടി ഇട്ടിരിക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഏറി വരുകയാണ്. ഇത് പല സ്ഥലങ്ങളിലും ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. സാധരണക്കാർ മാലിന്യം വലിച്ചെറിഞ്ഞാൽ പിഴയീടാക്കുന്ന അധികൃതർ തന്നെയാണ് ഇത്തരം കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്നതും. മുനിസിപ്പൽ അധികൃതരുടെ ഇത്തരം അനാസ്ഥ മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ മാലിന്യം ഇങ്ങനെ വഴികളിൽ നിക്ഷേപിക്കുന്നതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു.

Hot Topics

Related Articles