ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് ; ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം 

ക്വാലാലംപുർ : 2024 ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ 4-1ന് ഹോങ്കോംഗിനെ തോല്‍പ്പിച്ചു.പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്‌.എസ്. പ്രണോയിയുടെ തോല്‍വിയായിരുന്നു ഇന്ത്യയെ 5-0ന്‍റെ ജയത്തില്‍നിന്ന് അകറ്റിയത്. 21-18, 21-14ന് ലോംഗിനോട് പ്രണോയ് പരാജയപ്പെട്ടു. 

മറ്റ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ജയം സ്വന്തമാക്കി. ഡബിള്‍സില്‍ സൂപ്പർ സഖ്യമായ സാത്വിക്സായ്‌രാജ്- ചിരാഗ് ഷെട്ടി, എം.ആർ. അർജുൻ-ധ്രുവ് കപില എന്നിവരും ജയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയത്തോടെ ഇന്ത്യ നോക്കൗട്ട് ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ചൈനയെ നേരിടും.

Hot Topics

Related Articles