ഹേവാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് ഇന്ന് തുടക്കം കുറിക്കും 

ഹേവാര്‍ഡ്‌സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുന്നാളാഘോഷങ്ങള്‍ക്ക് ഇന്ന്  സെപ്തംബര്‍ 16ാം തിയതി തുടക്കം കുറിക്കും. ഇന്ന്  വൈകുന്നേരം നാലു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റും തുടര്‍ന്ന്  കാഴ്ച്ച  സമർപ്പണവും അതേത്തുടർന്ന് ആഘോഷപൂര്‍വ്വകമായ റാസകുര്‍ബ്ബാന റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

Advertisements

റാസ കുര്‍ബ്ബാനയെത്തുടര്‍ന്ന് കഴുന്ന് എടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സെപ്തംബര്‍ 17 ഞായറാഴ്ച മുചല്‍ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ വിവിധ ഭവനങ്ങളില്‍. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം 5മണിക്ക് നടത്തപ്പെടുന്നതാണ്. ബുധനാഴ്ച മാത്രം ജപമാലയും, നിത്യസഹായ മാതാവിന്റെ നൊവേനയും രാവിലെ 9മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വെച്ച് ഇടവകയിലെ  വുമണ്‍ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്. പ്രധാന തിരുന്നാള്‍ ദിനമായ സെപ്തംബര്‍ 23ാം തിയതി ശനിയാഴ്ച രാവിലെ 9മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിക്കുന്നതാണ്  , പിന്നീട്  കാഴ്ച്ച  സമർപ്പണവും  , അതേ തുടര്‍ന്ന് ആഘോഷപൂർവ്വകമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാന. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുന്നാള്‍ പ്രദക്ഷിണവും,  ചെണ്ടമേളവും സ്‌നേഹവിരുന്നും,  തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വിവധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോങ്‌സ് , സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്‍ണ്ണശബളമാക്കും. തിരുന്നാള്‍ ഭക്തി സാന്ദ്രവും, മനോഹരവുമാക്കി. പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.

തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി,  മിനു ജിജോ,  സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി ജാന്‍സ്, ഷിജി ജേക്കബ്ബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു, ജെയിസണ്‍ വടക്കന്‍ , ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി ജോയ്, പോളച്ചന്‍ യോഹന്നാന്‍, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. തിരുന്നാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വനിതകളുടെയും മിഷന്‍ലീഗ് കുട്ടികളുടെയും സ്റ്റാളുകള്‍ പ്രധാന തിരുന്നാൾ ദിനത്തിൽ പ്രവര്‍ത്തിക്കുന്നതാണ്. കുട്ടികളുടെ സ്റ്റാളില്‍ നിന്ന് റാഫിള്‍ ടിക്കറ്റുകളും, വനിതകളുടെ സ്റ്റാളില്‍ നിന്ന് കൊന്ത, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കോസ്മറ്റിക് ഐറ്റംസ്, ഐസ്‌ക്രീം തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.