യോഗ ആൻഡ് നാച്ചുറോപതി അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം നടത്തി : യോഗയും പ്രകൃതി ജീവനവും; അർഹരായവരെ സർക്കാർ അവഗണിക്കുന്നു : യോഗ ആൻഡ് നാച്ചുറോപതി അസോസിയേഷൻ

കോട്ടയം : യോഗ ആൻഡ് നാച്ചുറോപതി അസോസിയേഷൻ ഓഫ് കേരള (യാന) യുടെ സംസ്ഥാന സമ്മേളനം പ്രസിഡൻ്റ് അഡ്വ: എസ് ഗോപിനാഥി ൻ്റ അധ്യക്ഷതയിൽ കോട്ടയം മാലി ഹോട്ടൽ ഓഡിറ്റോറിയംത്തിൽ നടന്നു.  യോഗാചാര്യ സണ്ണി ചേന്നാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യാന ജനറൽ സെക്രട്ടറി  നിഷ കെ ജോയ് സ്വാഗതം ആശംസിച്ചു. മോൻസി പി അലക്സാണ്ടർ, പി രാജു, ഡോ. ഷിജു തോമസ്, ടോമി ഫെലിക്സ്, റെജി സാം ചെറിയാൻ,  ബിനോയ് ലാൽ, ഡോ.മുഹമ്മദ്  സുധീർ, ഡോ.റ്റോംസ് എബ്രഹാം, ഡോ. കെ.പി സുഗുണൻ എന്നിവർ പ്രസംഗിച്ചു. 

 യമ – നിയമങ്ങൾ അനുഷ്ടിക്കേണ്ടത്തിൻ്റെ പ്രസക്തിയെ കുറിച്ച് യോഗം ചർച്ച ചെയ്തു. യമ- നിയമങ്ങൾ അനുഷ്ടിക്കാതെ ആ സനങ്ങളിലേക്ക് മാത്രം ചുരുങ്ങിയ യോഗ പഠനക്രമം, യോഗ യുടെ യഥാർഥ ലക്ഷ്യത്തിൽ എത്താൻ ഉതകുകയില്ലെന്നും യോഗം വിലിരുത്തി . അംഗീകൃത സർവകലാശാലകളിൽ നിന്നും യോഗ നാച്യൂറോപ്പതി പഠനം  പൂർത്തീകരിച്ചവരും, ഇവയെ ഒരു സാധന ആയി അനുഷ്ഠിച്ചു പോരുന്നവരും ആയവരുടെ കേരളത്തിലെ തന്നെ ആദ്യകാല സംഘടന ആയ “യാന ” ക്ക് സർക്കാർ തലത്തിൽ മതിയായ അംഗീകാരം ലഭിക്കുന്നില്ല എന്നും യോഗം വിലയിരുത്തി. പുതിയ ഭാരവാഹികൾ ആയി അഡ്വ: എസ് ഗോപിനാഥ് (തിരുവനന്തപുരം) നെ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ആയും, നിഷ കെ ജോയ് (ഇടുക്കി) യെ ജനറൽ സെക്രട്ടറി ആയും,   മാത്യു ജോസഫ് (കോട്ടയം) നെ ട്രഷറർ ആയും യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് മാരായി  അൽ ഫോൻസ ആൻ്റടിൽ സ്, ബിനോയ് ലാൽ എന്നിവരെയും ജോയിൻ്റ് സെക്രട്ടറി മാരായി ഡോ. ഷിജു തോമസ്, പി രാജു എന്നിവരെയും തിരഞ്ഞെടുത്തു.

Hot Topics

Related Articles