ഫോട്ടോ:ഹെൽത്തി കേരള വൈബ് ഫോർ വെൽനസ് ക്യാമ്പയിനിന്റെ വൈക്കം നിയോജകമണ്ഡലതല പരിപാടി സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ടിവിപുരം: ഹെൽത്തി കേരള വൈബ് ഫോർ വെൽനസ് ക്യാമ്പയിനിന്റെ വൈക്കം നിയോജകമണ്ഡലതല പരിപാടി സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.കേരള സർക്കാർ ആയുഷ് വകുപ്പ് , ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ സംയുക്തമായി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി വി പുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു അധ്യക്ഷത വഹിച്ചു.
ആരോഗ്യകരമായ പാചക വിധികൾ അടങ്ങിയ ലഘു കൈപുസ്തകം ആയുർ രുചിയുടെ പ്രകാശനം എം എൽ എ നിർവഹിച്ചു.
വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി.മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതിവിനയൻ , ജില്ലാപഞ്ചായത്ത് അംഗം ആനന്ദ് ബാബു,
വൈക്കം ഗവൺമെൻറ് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.അരുൺകുമാർ, ഡോ. കെ. പ്രഹ്ളാദ്, ടിവിപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിയമ്മഅശോകൻ , ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ , വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ജീനതോമസ് , പഞ്ചായത്ത് അംഗങ്ങളായ വി.ബിന്ദു, ടിൻ്റു കെ.ജോസഫ് , ടി.കെ.ബേബി, നീതുമോൾ ധനീഷ് ,ദീപബിജു,വി.കെ.ശ്രീകുമാർ, ബിനി സുരേഷ്, മായാറോയ് , ശ്രുതിരൂപേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സർക്കാർ ആയുഷ് വകുപ്പ് , ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.


