ഏന്തയാർ:കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ കൊക്കയാർ പഞ്ചായത്ത് മുക്കുളം 88 ചപ്പാത്ത് പൂർണ്ണമായും നശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ തകർന്ന ചപ്പാത്ത് ജെസിബി ഉപയോഗിച്ച് കല്ലുകൾ ഉരുട്ടിയിട്ട് ചെറിയ വഴി ഒരുക്കിയാണ് വാഹനങ്ങൾ കടത്തി വിട്ടുകൊണ്ടിരുന്നത് ഇപ്പോൾ കാൽനട യാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ നശിച്ചിരിക്കുകയാണ്. സ്‌കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആൾക്കാർ ദിവസേന കടന്നുപോയിക്കൊണ്ടിരിക്കുന്ന ചപ്പാത്ത് പുനർനിർമ്മിക്കുവാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ചപ്പാത്തിൽ വെള്ളം കൂടുമ്പോൾ കടക്കുന്നതിനായി സ്ഥാപിച്ചിരുന്ന കേഡർ കഴിഞ്ഞ പ്രളയത്തിൽ തകർന്നിരുന്നു കേഡർ ഇവിടെ നിന്നും പഞ്ചായത്തിന്റെ അറിവോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും പകരം സ്ഥാപിക്കാനായി കൊണ്ടുവന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ ഉപകാരപ്പെടാതെ നശിച്ചു കൊണ്ടിരിക്കുകയുമാണ്