വ്യോമസേന യുദ്ധവിമാനം വീടിന് മുകളിൽ തകര്‍ന്ന് വീണു: 3 മരണം

ജയ്പൂര്‍: വ്യോമസേനയുടെ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീണ് മൂന്ന് മരണം. മിഗ്-21 എന്ന വിമാനമാണ് തകർന്നു വീണത്. രാജസ്ഥാനിലെ ദാബ്ലിയിലെ ഹനുമാന്‍ഘട്ടിലാണ് ഇന്ന് രാവിലെ യുദ്ധവിമാനം തകര്‍ന്ന് വീണത്.

Advertisements

അപകടത്തെ തുടർന്ന് വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ പൈലറ്റ് നിസാര പരുക്കുളോടെ രക്ഷപ്പെട്ടു. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’ ഇന്ത്യൻ എയർഫോഴ്സ് ട്വീറ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുദ്ധവിമാനം തകർന്നുവീണ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരണം ഒഴിവാക്കാൻ പൈലറ്റ് എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തിയെന്നും സാങ്കേതിക തകരാർ മൂലം പ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടർ ഓം പ്രകാശ് പറഞ്ഞു.

മിഗ്-21 വിമാനം സൂറത്ത്ഗഢിൽ സമീപം തകർന്നുവീണത്. സുരക്ഷിതമായി പുറത്തേക്ക് ചാടിയ പൈലറ്റ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

Hot Topics

Related Articles