കൊച്ചി : മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താൽ കൈവശാവകാശം കൈമാറി രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രൻ , പ്രേമകുമാരൻ എന്നിവർ നൽകിയ ഹർജിയില്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.
വസ്തുവിന്റെ കൈവശാവകാശം മറ്റൊരാൾക്ക് കൈമാറി രജിസ്റ്റർ ചെയ്യാൻ മുന്നാധാരം നിർബന്ധമല്ലെന്നാണ് ഹൈക്കോടതി വിധി. വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്നു വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഉത്തരവു നല്കിയത്. രജിസ്ട്രേഷനിലൂടെ ഒരു വ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാൾക്ക് കൈമാറുന്നത് എന്നതിനാൽ മുൻകാല ആധാരം ഹാജരാക്കണമെന്ന് പറഞ്ഞ് രജിസ്ട്രേഷൻ നിഷേധിക്കാൻ സബ് രജിസ്ട്രാർക്ക് സാധിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈവശാവകാശം കൈമാറി രജിസ്ട്രേഷൻ നടത്താൻ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാരമാർ നോക്കേണ്ടതില്ലെന്നും സുമതി കേസിൽ ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഏതുതരത്തിലായാലും ഒരാൾക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്.