കൊച്ചി: എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു.
മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെയാണ് തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ എൻഎസ്എസ് നാമജപയാത്ര നടത്തിയത്. എന്നാൽ സംഭവത്തിൽ പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനും കൻറോൺമെൻ്റ് പൊലീസ് കേസ് എടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. ഇതിനെതിരെയാണ് എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.
നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു. മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീർ പരാമർശം തിരുത്തണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.