കേരള ഹോമിയോശാസ്ത്രവേദിയുടെ 27-ാമത് വാര്‍ഷികവും ഡോ. സാമുവല്‍ ഹാനിമാന്റെ  269-ാമത് ജന്മദിനാചരണവും നടത്തി 

കോട്ടയം : കേരള ഹോമിയോശാസ്ത്രവേദിയുടെ 27-ാമത് വാര്‍ഷികവും ഡോ. സാമുവല്‍ ഹാനിമാന്റെ  269-ാമത് ജന്മദിനാചരണവും                   ഡോ. സാമുവല്‍ ഹാനിമാന്‍ ദേശീയ അവാര്‍ഡ് സമര്‍പ്പണവും തിരുവല്ല ഹോട്ടല്‍ അശോക ഇന്റർനാഷണ ലിൽ  നടന്നു. ചെയര്‍മാന്‍ ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ജേ സി അലുമിനികളബ്ബ് മേഖല ചെയർമാൻ ജേ സി റൂബൻ ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ നാമധേയത്തില്‍ കേരള ഹോമിയോ ശാസ്ത്രവേദി വര്‍ഷം തോറും നല്‍കി വരാറുള്ള ഡോ. സാമുവല്‍ ഹാനിമാന്‍ ദേശീയ അവാര്‍ഡ് ഡോ. മുഹമ്മദ് റഫീക്കിന് സംവിധായകൻ ബെന്നി ആശംസ സമ്മാനിച്ചു. ഹോമിയോ ശാസ്ത്രം ചീഫ് എഡിറ്റര്‍ ഡോ. എസ്. ജി. ബിജു ,സഹ്യ ചെയർമാൻ ഡോ. വഹാബ്, ഹോമിയോ ശാസ്ത്രവേദി ജനറല്‍ സെക്രട്ടറി ഡോ. എസ്. സരിത് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു . “നിങ്ങൾക്കുമാകാം രക്ഷകൻ”എന്ന പുസ്തകം രചിച്ച ഡോ ഷിബി പി വർഗീസിനെയും ചടങ്ങിൽ ആദരിച്ചു.

Hot Topics

Related Articles