അമൽ ഡേവിസിന്റെ കാമുകി അനശ്വര ! പ്രേമലു രണ്ടിലെ അത്ഭുതം ഇങ്ങനെ 

കൊച്ചി : മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഗംഭീര വിജയം സൃഷ്ടിച്ച പ്രേമലുവിന് രണ്ടാം ഭാഗമായി പ്രേമലു 2. റീനു- സച്ചിൻ ടീമിലേക്ക് അനശ്വര രാജൻ കൂടി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ അനശ്വര രാജൻ അമല്‍ ഡേവിസിന്റെ കാമുകിയായി എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. 

പ്രേമലുവിലെ ആദ്യ ഭാഗത്തില്‍ വെറും ശബ്ദ സാന്നിദ്ധ്യമായാണ് അമല്‍ ഡേവിസിന്റെ കാമുകിയെ കാണിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകൻ ഗിരീഷ് എ.ഡി. നടത്തുകയായിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത് നിർമാണസംരംഭമായ പ്രേമലു 2 അടുത്ത വർഷം റിലീസ് ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയാഘോഷ ചടങ്ങില്‍ മന്ത്രി പി. രാജീവ്, നസ്രിയ, അമല്‍ നീരദ്, അൻവർ റഷീദ്, ബി ഉണ്ണിക്കൃഷ്ണൻ, ആന്റണി പെരുമ്ബാവൂർ, വിജയരാഘവൻ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരും, എസ്.എസ്. രാജമൗലിയുടെ മകനും പ്രേമലു തെലുങ്ക് വിതരണം ഏറ്രെടുത്ത എസ് .എസ് കാ‍ർത്തികേയയും സന്നിഹിതരായിരുന്നു. രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച്‌ റിലീസ് ചെയ്യാനാണ് തീരുമാനം.നസ്‍ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീനുവും തമ്മില്‍ പ്രണയത്തിലാവുകയും സച്ചിൻ യു.കെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. തുടർന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും? അതിനുള്ള രസകരമായ ഉത്തരമായിരിക്കും പ്രേമലു 2.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേർന്നാണ് തിരക്കഥ . ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസില്‍ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം അജ്മല്‍ സാബു, പി.ആർ.ഒ: ആതിര ദില്‍ജിത്ത്.

Hot Topics

Related Articles