നാടിന്റെ താരകങ്ങളെ ഹാപ്പിനസ് വേദിയിൽ ആദരിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഹാപ്പിനസ് ഫെസ്റ്റിവൽ സാംസ്‌കാരിക സമ്മേളന വേദിയിൽ ആദരിച്ചു. സാംസ്‌കാരിക സമ്മേളനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മാനസിക ഉല്ലാസം നൽകുന്ന പരിപാടിയായി ഹാപ്പിനസ് ഫെസ്റ്റ് മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.

Advertisements

എം.വി.ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സിനിമ താരം നിഖില വിമൽ എന്നിവർ മുഖ്യാതിഥികളായി. ഹാപ്പിനസ് ഇന്ത്യയുടെ രാഷ്ട്രീയ സംസ്‍കാരത്തിന് തന്നെ മാതൃകയാകേണ്ടതാണെന്നും ഇത് മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ സ്വന്തം നാട്ടിൽ ഇത്തരമൊരു വിപുലമായ ഫെസ്റ്റിൽ പങ്കെടുക്കാനായതിന്റെ ആവേശം സിനിമ താരം നിഖില വിമൽ മറച്ചു വെച്ചില്ല. ചടങ്ങിൽ കവി മാധവൻ പുറച്ചേരിയും, സംഘാടക സമിതി ഭാരവാഹികളായ പി.മുകുന്ദൻ, എം.നിഷാന്ത്, പി.ഒ.മുരളീധരൻ എന്നിവരും സന്നിഹിതനായിരുന്നു.  പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഷീബ ഇ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം.വി.ജനാർദ്ദനൻ   എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles