ആലപ്പുഴ: വെള്ളക്കെട്ടില്‍ നിന്ന് മോചനം നേടാന്‍ ഏഴംഗ കുടുംബം നീതി തേടുന്നു. പുറക്കാട് പഞ്ചായത്ത് തൊട്ടപ്പള്ളി പതിനൊന്നാം വാര്‍ഡില്‍ രാഘവനും കുടുംബത്തിനുമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വെള്ളക്കെട്ട് നീന്തേണ്ടി വരുന്നത്.
മഴക്കാലത്തും വേനല്‍ക്കാലത്തും വെള്ളക്കെട്ടിന് മാറ്റമില്ല. വീടിനു ചുറ്റും സ്ഥിരമായി വെള്ളം കെട്ടി നില്‍ക്കുന്നതാണ് രാഘവനും കുടുംബത്തിനും ഭീഷണിയാകുന്നത്. പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വെള്ളക്കെട്ടില്‍ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാന്‍ എം എല്‍ എ ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാകാം തങ്ങഴെ അവഗണിക്കുന്നതെന്ന് രാഘവന്‍ പറയുന്നു. രാഘവനും ഭാര്യയും മക്കളും ഇവരുടെ പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്നതാണ് കുടുംബം. പട്ടികജാതി വിഭാഗം കൂടിയായ രാഘവന്‍ കുട്ട, മുറം എന്നിവ നെയ്താണ് കുടുംബംപോറ്റുന്നത്.