ഭക്ഷണസാധനങ്ങളിൽനിന്ന് പോഷകങ്ങൾ നഷ്ടപ്പെടാതെ എങ്ങനെ പാചകം ചെയ്യാം?

നാം ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല. ശരീരത്തിൻറെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങൾ നേടുന്നതിന് കൂടിയാണ്. അതിനാൽ തന്നെ കഴിക്കുമ്പോഴായാലും പാചകം ചെയ്യുമ്പോഴായാലും ഇക്കാര്യം വിട്ടുപോകരുത്. എന്നാൽ പാചകം ചെയ്യുമ്പോൾ ചിലത് ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങളിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാം. അത്തരത്തിൽ പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

1) ആയുർവേദ വിധിപ്രകാരം പാകം ചെയ്തുവച്ച ഭക്ഷണം ദീർഘനേരം വച്ച ശേഷം കഴിക്കുമ്പോൾ അതിലെ പോഷകങ്ങൾ കുറഞ്ഞുപോകും എന്നാണ്. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാൽ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതൽ- അങ്ങോട്ടുള്ള സമയം കടന്നാണ് കഴിക്കേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2) നമ്മൾ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാൻ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പർക്കം വരുമ്പോൾ ഭക്ഷണത്തിൽ രോഗാണുക്കൾ വരാനും ഇതുവഴി പോഷകങ്ങൾ കെട്ടുപോകാനുമുള്ള സാധ്യത കൂടുതലാണ്.

3) ഭക്ഷണമുണ്ടാക്കുമ്പോൾ ഇതിലേക്ക് ചേർക്കുന്ന സ്പൈസുകൾക്ക്, ഇവ ചേർക്കുന്നതിന് യഥാർത്ഥത്തിൽ ക്രമം ഉണ്ടത്രേ. അതായത്, ചില താപനിലയിൽ ചില സ്പൈസുകൾ നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങൾ ഉത്പാദിക്കുമത്രേ.

4) പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ഇവ നേരത്തെ തന്നെ മുറിച്ചുവയ്ക്കുന്ന രീതി പല വീടുകളിലുമുണ്ട്. എന്നാലിത് പച്ചക്കറികളിലെ പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

5) ഭക്ഷണം പാകം ചെയ്യുമ്പോൾ അമിതമായി വേവിക്കാതിരിക്കാനും എപ്പോഴും ശ്രദ്ധിക്കുക. റെഡ് മീറ്റാണെങ്കിൽ ഇതിന് അത്യാവശ്യം സമയം വേവാൻ ആവശ്യമായി വരാറുണ്ട്. മറ്റുള്ള ഭക്ഷണങ്ങളെല്ലാം ഒട്ടുമിക്കതും പെട്ടെന്ന് തന്നെ വെന്തുകിട്ടാം. എന്നാൽ പലരും ഭക്ഷണം അമിതമായി വേവിച്ച് കഴിക്കാറുണ്ട്. പാകത്തിന് മാത്രം വേവിച്ചത് കഴിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഇതുതന്നെ കഴിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് പച്ചക്കറികൾ.

Hot Topics

Related Articles