ആലുവ: കാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയായി ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്കായി നടത്തിവരുന്ന സൗജന്യ മെഡിസിൻ വിതരണത്തിന്റെ ഒമ്പതാം ഘട്ടം ആലുവയിൽ നടന്നു. 2025 ഓഗസ്റ്റ് 02-ന് തുടക്കം കുറിച്ച ഈ പദ്ധതി വഴി നിരവധി രോഗികൾക്കാണ് ആശ്വാസം ലഭിക്കുന്നത്.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷാഹിത എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലുവ നഗരസഭാ കൗൺസിലർ സിജോ തറയിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സമൂഹത്തിലെ പാവപ്പെട്ടവർക്ക് മരുന്നും ചികിത്സയും എത്തിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗികൾക്കുള്ള മരുന്നുകളുടെ വിതരണോദ്ഘാടനം നഗരസഭാ കൗൺസിലർ ബെറ്റി പോൾ ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം ബോബൻ ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന കോഡിനേറ്റർ സുധീർ കാട്ടിത്തറയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോ. അബ്ദുൾ സഗീർ ഹൃദ്യം എക്സിക്യൂട്ടീവ് മെമ്പർ ജമാൽ മരക്കാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റി മനാഫ് വേണാട് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെഹീറ നന്ദിയും രേഖപ്പെടുത്തി. നിർദ്ധനരായ കൂടുതൽ രോഗികളിലേക്ക് സഹായമെത്തിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒമ്പതാം ഘട്ട മരുന്ന് വിതരണം നടന്നു
Advertisements

