കുറവിലങ്ങാട് : കുറവിലങ്ങാടിന് സമീപം പട്ടിത്തനത്ത് ഭർത്തവ് കൊല ചെയ്ത് കൊക്കയിൽ തള്ളിയ ജെസി സാമിൻ്റെ സംസ്ക്കാരം തിങ്കളാഴ്ച പത്തനാ തിട്ട കൈപ്പട്ടൂർ പള്ളിയിൽ നടക്കും കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴച രാവിലെ 11 മണിയോടെയാണ് ജെസിയുട മൃതദേഹം തൊടുപുഴ കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭർത്താവ് ഉഴവൂർ അരീക്കര കപ്പടക്കുന്നേൽ സാം കെ ജോർജിനെ (59) തിനെ ഇന്ന് പാലാ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഇയാൾക്കൊപ്പം പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ഇറാൻ സ്വദേശിനിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാളുടെ സ്ഥിരമായുള്ള പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് സാം പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ മാസം 26 ന് വിദേശത്തുള്ള മക്കൾ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29ന് മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകിയത് മക്കൾ ഷെഫലി. സോനു (ക്യാനഡ) സാൻ്റോ (ദുബായ്).


